സ്വകാര്യ ബസുകളിലെ യാത്രാ ഇളവിൽ കരുതലിന്റെ പ്രഖ്യാപനവുമായി മന്ത്രി, ഇനി ഇളവ് 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും
40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്ര ഇളവ് മന്ത്രി ആന്റണി രാജു
ചിത്രം പ്രതീകാത്മകം
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേത ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
പൊലീസിന്‍റെ ഡിജിറ്റല്‍ ഡി -അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ ഉള്ളവരേയും പരിഗണിക്കുന്നതാണ്.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ആഗസ്റ്റ് നാല്. വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ keralapolice.gov.in/page/notification ല്‍ ലഭ്യമാണ്. ഫോണ്‍ 9497900200.