സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

അവധിക്ക് നാട്ടിലെത്തുമ്പോൾ ആലപ്പുഴ ടൗൺകേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു

kerala mdma sale latest news alappuzha nursing student arrested with mdma

ആലപ്പുഴ: വില്പനക്ക് എത്തിച്ച രാസലഹരിയുമായി തമിഴ്നാട് സേലത്ത് നഴ്സിങ് പഠിക്കുന്ന വിദ്യാർഥി അറസ്റ്റിൽ. സൗത്ത് ആര്യാട് അവലൂക്കുന്ന് തൈലം തറവെളിയിൽ അനന്തകൃഷ്ണനെയാണ് (23) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്. കാളാത്ത് ജംഗ്ഷനുസമീപത്തുനിന്നും പിടികൂടിയ ഇയാളിൽനിന്ന് ആറ് ഗ്രാം എം ഡി എം എ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്ന് വാങ്ങുന്ന എം ഡി എം എ നാട്ടിലെത്തിച്ച് വില്പന നടത്തിവരികയായിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോൾ ആലപ്പുഴ ടൗൺകേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ വലയിലായത്. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് ഡി വൈ എസ് പി പങ്കജാക്ഷൻ, ആലപ്പുഴ ഡി വൈ എസ് പി വിജയൻ, ആലപ്പുഴ നോർത്ത് സി ഐ സുമേഷ് സുധാകരൻ, എസ് ഐ അനിൽ, സാലസ്, മാത്യു, ഡാരിൽ നെൽസൺ എന്നിവർ നേതൃത്വം നൽകി. 

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios