പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടയ്ക്കൽ, തവനൂർ എല്ലായിടത്തും എത്തി; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎ, കഞ്ചാവ്, മദ്യം
മലപ്പുറം ലോക്സഭാ മണ്ഡല പരിധിയില്‍ പെട്ട പെരിന്തല്‍മണ്ണയില്‍ നിന്ന് മാത്രം പൊലീസിന്‍റെ നേതൃത്വത്തില്‍ 3.25 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പൊലീസും എക്സൈസ് വകുപ്പുകളും നടത്തിയ പ്രത്യേക പരിശോധനയില്‍ എം ഡി എം എയും കഞ്ചാവും വിദേശ മദ്യവും പിടികൂടി. മലപ്പുറം ലോക്സഭാ മണ്ഡല പരിധിയില്‍ പെട്ട പെരിന്തല്‍മണ്ണയില്‍ നിന്ന് പൊലീസിന്‍റെ നേതൃത്വത്തില്‍ 3.25 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 20 ഗ്രാം കഞ്ചാവും നിലമ്പൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍ നിയമസഭാ മണ്ഡല പരിധികളില്‍ നിന്നായി യഥാക്രമം ഒമ്പത്, നാല്, 4.5 ലിറ്റര്‍ വിദേശ മദ്യവും എക്സൈസ് സംഘം പിടികൂടി കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം