തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ നീല ബാഗ്, ഉടമസ്ഥനില്ല: തുറന്നപ്പോൾ കിട്ടയത് 10 കിലോ കഞ്ചാവ്!

മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ഇരിപ്പിടത്തിന് അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

kerala laest drug case update 10 kg of cannabis seized from thrissur railway station

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി റെയിൽവേ പൊലീസ്. മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ഇരിപ്പിടത്തിന് അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

നീല ബാക്ക്പാക്ക് ബാഗ് ഒരു ഇരിപ്പിടത്തിന് താഴെ നിന്നാണ് കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച 9.950  കിലോ കഞ്ചാവ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ചെക്കിങ്ങ് ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്റ്റേഷനിലെ സിസിടിവികൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റെയിൽവേ പൊലീസ് അറിയിച്ചു.

Read More : പാലക്കാട് പിടാരി ഡാമിന് സമീപം 21 പ്ലാസ്റ്റിക്ക് കന്നാസ്, ഒളിപ്പിച്ചത് 670 ലിറ്റർ സ്പിരിറ്റ്‌; അന്വേഷണം തുടങ്ങി
 

Latest Videos
Follow Us:
Download App:
  • android
  • ios