കരടിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്, വനം വകുപ്പിന്റെ അനാസ്ഥയെന്ന് സിപിഎം

വനം വകുപ്പിനെതിരെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധിച്ചു

kerala bear attack

പത്തനംതിട്ട: കരടിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. വാഴവിളയിൽ വീട്ടിൽ രാജൻകുട്ടി എന്ന 46കാരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം രാജൻകുട്ടിയെ കരടി ആക്രമിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. വനം വകുപ്പിന്റെ അനാസ്ഥയാണ് കരടി ആക്രമണത്തിന് കാരണമെന്ന് സിപിഎം കുറ്റപ്പെടുത്തി. വനം വകുപ്പിനെതിരെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios