കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഓ അംഗീകാരം

വിവിധ സാമൂഹ്യ സേവന ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയതിനാണ് അംഗീകാരം.

kerala armed police fifth battallion iso certificate SSM

തിരുവനന്തപുരം: കേരള ആംഡ് പൊലീസ്  അഞ്ചാം ബറ്റാലിയന്  ഐഎസ്ഒ അംഗീകാരം. സംസ്ഥാനത്തെ ക്രമസമാധാന പ്രവർത്തനങ്ങളിൽ ലോക്കൽ പോലീസിന് നൽകിയ സഹായം ഉൾപ്പെടെ വിവിധ സാമൂഹിക സേവന ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയതിനാണ് അംഗീകാരം. രാജ്യം മുഴുവൻ നടത്തിയ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹണം, സ്പെഷ്യൽ ഡ്യൂട്ടിയായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, പ്രകൃതിദുരന്ത മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ഏകോപനവും, മാലിന്യനിർമാർജന പ്രവർത്തനങ്ങൾ, ഹരിതചട്ടം  നടപ്പിലാക്കൽ,  ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്  ബറ്റാലിയന് ഐഎസ്ഓ 9001: 2015 സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കേരള പൊലീസ് അറിയിച്ചു. 

എസ് പി റാങ്കിലുള്ള കമാന്‍ഡന്‍റിന്‍റെ  നേതൃത്വത്തിൽ 770 പൊലീസ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന കെഎപി അഞ്ചാം ബെറ്റാലിയനിൽ സേവനം അനുഷ്ടിക്കുന്നത്. 273.24 ഏക്കർ സ്ഥലത്താണ്  പരിശീലനം. ഇതിനു പുറമേ മൂന്നാർ, മണിയാർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിൽ ഡിറ്റാച്മെന്റ് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. 2013 ൽ പ്രവർത്തനം തുടങ്ങിയ അഞ്ചാം ബെറ്റാലിയന്റെ ഭാഗമായി ഹൈ-അൾട്ടിട്യൂഡ്  ട്രെയിനിങ് സെൻറർ പ്രവർത്തിക്കുന്നുണ്ട്. ബറ്റാലിയൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അസിസ്റ്റൻറ് കമാൻഡൻറ് പി.ഓ റോയ്  അംഗീകാരം ഏറ്റുവാങ്ങി. ഐഎസ്ഒ ഡയറക്ടർ എൻ ശ്രീകുമാർ വിഷയാവതരണം നടത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios