‘അത്ഭുത പ്രതിഭാസം’: വെള്ളം കനത്ത് ഒഴുകിക്കൊണ്ടിരുന്ന തോട്ടില്‍ പെട്ടെന്ന് വെള്ളമില്ലതായി.!
സംഭവം അറിഞ്ഞതോടെ ഈ ‘അത്ഭുത പ്രതിഭാസം’ കാണാനായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
കാസര്‍കോട്: കനത്ത മഴയില്‍ വെള്ളം കനത്ത് ഒഴുകിക്കൊണ്ടിരുന്ന തോട്ടില്‍ പെട്ടെന്ന് വെള്ളമില്ലാതായി? സംഭവിച്ചത് കാസര്‍കോട് ബേളൂര്‍ പാറക്കല്ലില്‍.
പെട്ടെന്ന് വെള്ളം വറ്റിയ തോട് കണ്ട പ്രദേശത്തുകാര്‍ അന്തംവിട്ടു. അന്വേഷണമായി. തോട്ടിലൂടെ വെള്ളം തേടി നടന്ന നാട്ടുകാര്‍ എത്തിച്ചേര്‍ന്നത് വലിയൊരു കുഴിയ്ക്ക് സമീപം. തോടിന് നടുവില്‍ കുഴി രൂപപ്പെട്ടിരിക്കുന്നു. ഇതിലൂടെയാണ് തോട്ടിലെ വെള്ളം ഒഴിഞ്ഞ് പോകുന്നത്. ഈ വെള്ളം ചെന്നെത്തുന്നത് പാറക്കല്ലിലെ സുരേഷിന്‍റെ കമുക് തോട്ടത്തിലേക്ക്. കനത്ത കുത്തൊഴുക്കാണ് കമുകിന് തോട്ടത്തിലിപ്പോള്‍.
പാറക്കല്ല്- കുന്നുംവയല്‍ റോഡിനോട് ചേര്‍ന്നുള്ള തോടാണ് ഇങ്ങനെ ഗതിമാറി ഒഴുകിയത്. തോട്ടില്‍ രൂപപ്പെട്ട കുഴിയില്‍ നിന്ന് ഭൂമിക്കടിയിലൂടെ ഒഴുകിയാണ് വെള്ളം തൊട്ടടുത്ത പറമ്പിലേക്ക് എത്തുന്നത്.
സംഭവം അറിഞ്ഞതോടെ ഈ ‘അത്ഭുത പ്രതിഭാസം’ കാണാനായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണെങ്കിലും കര്‍ഷകര്‍ക്ക് ഈ ഗതിമാറലില്‍ ആധി. തൊട്ടടുത്ത നിരവധി പറമ്പുകളിലേക്കും വയലിലേക്കും കനത്ത വെള്ളം എത്തിയതിന്‍റെ ഭീതിയിലാണ് കര്‍ഷകര്‍. അടിയന്തര സുരക്ഷാ സംവിധാനം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കനത്ത മഴയിൽ പാലം കടക്കവെ കാർ ഒലിച്ചുപോയി മൂന്ന് മരണം, മൂന്ന് പേരെ കാണാനില്ല- വീഡിയോ