വീട്ടിൽവെച്ച് പ്രസവ വേദന, പിന്നാലെ കുഞ്ഞിന് ജന്മം നൽകി; മലപ്പുറത്ത് യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ

മെഡിക്കൽ ടെക്നീഷ്യനായ രമേശ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.

kaniv 108 ambulance technician save pregnant  migrant woman and new born in malappuram

മലപ്പുറം: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊൽക്കത്ത സ്വദേശിയും നിലവിൽ മലപ്പുറം ഹാജിയാർ പള്ളിയിൽ താമസവുമായ നൂറുദ്ദീൻ്റെ ഭാര്യ മീന ബീവി (30) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

തുടർന്ന് വിവരം അറിഞ്ഞ ആശാ വർക്കർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് വിശാഖ് സി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമേശ് ആർ എനിവർ സ്ഥലത്തെത്തി. 

പിന്നീട് രമേശ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് വിശാഖ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുകൾ അറിയിച്ചു. 

Read More :  രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി; രോഗി രക്തസ്രാവത്തെ തുടർന്ന് മരിച്ചു
 

Latest Videos
Follow Us:
Download App:
  • android
  • ios