കൽപ്പാത്തി തെരുവുകളിൽ ഇനി രഥമുരുളും കാലം, ആഘോഷത്തിന്‍റെ ദിനങ്ങളിതാ അരികെ...

എട്ടാം തിയതി കൊടിയേറുന്നതോടെ പാലക്കാടിന്‍റെ എല്ലാ വഴികളും കൽപ്പാത്തിയിലേക്ക്.

Kalpathi gets ready for Ratholsavam SSM

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇനി രഥോത്സവത്തിന്‍റെ നാളുകൾ. രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ് കൽപ്പാത്തി തെരുവ്. ഈ മാസം 8 നാണ് കൊടിയേറ്റം.

കാപ്പിയുടെ മണമുള്ള കൽപ്പാത്തി തെരുവുകളിൽ ഇനി രഥമുരുളും കാലം. എട്ടാം തിയതി കൊടിയേറുന്നതോടെ പാലക്കാടിന്‍റെ എല്ലാ വഴികളും കൽപ്പാത്തിയിലേക്ക്. കൽപ്പാത്തി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രമാണ് ഉത്സവത്തിൻ്റെ പ്രധാന കേന്ദ്രം. ശ്രീലക്ഷ്മീ നാരായണ പെരുമാൾ, മന്ത്രക്കര മഹാഗണപതി, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളും ഇതിന്‍റെ ഭാഗമാണ്.

ഓർമ്മയില്ലേ ആ ദൃശ്യം; വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചവർ ഇവിടെയുണ്ട്

നവംബര്‍ 14, 15, 16 തിയ്യതികളിലാണ് രഥോത്സവം. അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുക. നവംബര്‍ 16ന് ദേവരഥ സംഗമത്തോടെ രഥോത്സവം സമാപിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios