നേരിട്ട് വാങ്ങില്ല, ഡ്രൈവറുടെ ജി-പേ അക്കൗണ്ടിൽ മാസം 1 ലക്ഷം വരെ എത്തും; നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്

വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.

Joint RTO wont accept bribe in hand transaction through GPay of driver in Neyattinkara sub rt office

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.   നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള  വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

ജോയിന്റ് ആർ.ടി. ഓഫീസിലും  പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജോയിന്റ്  ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

ഈ വർഷം സംസ്ഥാന വ്യാപകമായും, യൂണിറ്റ് അടിസ്ഥാനത്തിലും  വിജിലന്‍സ് നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴയിനത്തില്‍ ആകെ 7.8 കോടി ( 7,83,68,238) രൂപ ഈടാക്കിയിട്ടുള്ളതാണ്, ആയതില്‍  ജി എസ് ടി വകുപ്പ് ആകെ 11,37,299/- രൂപയും, മോട്ടോര്‍ വാഹന വകുപ്പ് ആകെ 1,00,53,800 രൂപയും, മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ് ആകെ 6,71,77,139/-  രൂപയും പിഴ ഈടാക്കിയിട്ടുള്ളതാണ്. കൂടാതെ ഈ വർഷം ഇതുവരെ ഡിജിറ്റൽ ട്രാപ്പുകൾ ഉൾപ്പടെ 31 ട്രാപ്പുകളിലായി ആകെ 42 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റ് ഉൾപ്പടെയുള്ള സ്ഥാലങ്ങളിൽ അഴിമതി തടയുന്നതിനായി നിരീക്ഷണം ശക്തമാക്കുന്നതാണെന്നും  വിജിലൻസ് ഡയറക്ടർ അറിയിച്ചു. 

Read More : ഗുരുവായൂരിൽ റോഡിൽ മദ്യലഹരിയിൽ കണ്ണൂർ സ്വദേശി, കമ്പി കൊണ്ട് തലയിൽ കുത്തി കൊല്ലം സ്വദേശി; പ്രതി പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios