''ജീവൻ ഉത്സവ്'; ജീവിതകാലം മുഴുവൻ വരുമാനവും ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി
90 ദിവസം മുതൽ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ ചേരാം.
കൊച്ചി: ആജീവനാന്ത വരുമാനവും ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം നൽകുന്ന പുതിയ പദ്ധതിയുമായി എല്‍ഐസി. 10 ശതമാനം നിരക്കിൽ വരുമാനം ഉറപ്പ് നൽകുന്ന ' ജീവൻ ഉത്സവ് ' പദ്ധതി എല്‍ഐസി ചെയര്‍മാൻ സിദ്ധാര്‍ത്ഥ് മൊഹന്തി അവതരിപ്പിച്ചു. 90 ദിവസം മുതൽ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ ചേരാം.
5 മുതൽ 16 വര്‍ഷം വരെയാണ് പ്രീമിയം അടവ് കാലാവധി. നിശ്ചിത കാലാവധിക്ക് ശേഷം പോളിസി തുകയുടെ 10 ശതമാനം ഗാരന്‍റീഡ് ഇൻകം ബെനിഫിറ്റായി ആജീവനാന്തം ലഭിക്കും. ഫ്ലെക്സി ഓപ്ഷൻ തെരഞ്ഞെടുക്കുന്നവര്‍ക്ക് 5.5 ശതമാനം വാര്‍ഷിക കൂട്ടുപലിശയോടെ ഈ പദ്ധതിയിൽ തന്നെ ഇൻകം ബെനിഫിറ്റ് നിക്ഷേപിക്കാനും നിബന്ധനകൾക്ക് വിധേയമായി പിന്‍വലിക്കാനും കഴിയും.
കൂടുതൽ വിവരങ്ങൾക്ക് https://licindia.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.