കണ്ണൂരിൽ ജപ്പാൻ പൈപ്പ് പൊട്ടി, റോഡിലൂടെ കുത്തിയൊലിച്ച ജല പ്രവാഹം വീടുകളിലേക്ക് ഇരച്ചെത്തി! വീഡിയോ
മേഖലയിൽ പല വീടുകളിലും വെള്ളം കേറുന്ന നിലയിലേക്കാണ് ജലപ്രവാഹമുണ്ടായത്
കണ്ണൂർ: കണ്ണൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് മേഖലയെ ദുരിതത്തിലാക്കി. ശ്രീകണ്ഠപുരം കോട്ടൂർ മലപ്പട്ട റോഡിൽ പന്നിയോട്ട് മൂലയിലെ പൈപ്പാണ് പൊട്ടിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു പൈപ്പ് പൊട്ടിയത്. നിമിഷ നേരത്തിൽ തന്നെ കുത്തിയൊലിച്ച ജല പ്രവാഹം റോഡിനെ പുഴപോലെയാക്കി. മേഖലയിൽ പല വീടുകളിലേക്കും ജലപ്രവാഹം എത്തി. പല വീടുകളിലും വെള്ളം കേറിയിട്ടുണ്ട്. പൈപ്പ് പൊട്ടിയതിലൂടെ വൻതോതിൽ വെള്ളം പാഴാകുകയും ചെയ്തു. പൈപ്പ് പൊട്ടിയത് ശരിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം