ശിവഗിരി തീർത്ഥാടന പദയാത്ര വിളംബരജാഥയ്ക്ക് ജുമാ മസ്ജിദ് കമ്മിറ്റി സ്വീകരണം നല്‍കി

വിളംബര യാത്രയെ മസ്ജിദ് കമ്മറ്റി ഭാരവാഹികളും പള്ളി ഇമാമും മദ്രസാ വിദ്യാർത്ഥികളും ചേർന്ന് പൊന്നാടയണിയിച്ചും ലഘുഭക്ഷണം നൽകിയുമാണ് സ്വീകരിച്ചത്. 

Jama Masjid Committee welcomed Sivagiri Pilgrimage Padayatra in Kayamkulam SSM

കായംകുളം: ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര ജാഥയ്ക്ക് ജുമാ മസ്ജിദ് കമ്മിറ്റി സ്വീകരണം നല്‍കി. ശ്രീനാരായണ ഗുരു സംസ്കൃതത്തിൽ ഉന്നത പഠനം നടത്തിയ കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരിയിൽ നിന്നുള്ള പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കാണ്, ഐക്യജംഗ്ഷൻ മുബാറക്ക് ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. വിളംബര യാത്രയെ മസ്ജിദ് കമ്മറ്റി ഭാരവാഹികളും പള്ളി ഇമാമും മദ്രസാ വിദ്യാർത്ഥികളും ചേർന്ന് പൊന്നാടയണിയിച്ചും ലഘുഭക്ഷണം നൽകിയുമാണ് സ്വീകരിച്ചത്. 

ഇത് ന്യൂയോർക്ക് അല്ല, പാരീസ് അല്ല, ദുബൈ അല്ല, പാളയമാണ്; ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ!

മുബാറക് മസ്ജിദ് കമ്മറ്റി സെക്രട്ടറി ഷറഫുദീൻ ഇന്റെലക്ച്വൽ, വൈസ് പ്രസിഡന്റ് അനിമോൻ, ഇമാം നൈസാം സഖാഫി, നസീർ പുന്നയ്യത്ത്, അബ്ദുൽ സലാം ജനത, പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ വി എം അമ്പിളിമോൻ രശ്മീശ്വരം, കെ ജയകുമാർ കരുണാലയം, രാജു എസ് മഹിമ, പ്രദീപ് ലാൽ, വിനോദ് കുമാർ വാരണപ്പള്ളി, ബേബി, എൻ കെ മുജീബ്, സജീർ കുന്നുകണ്ടം, സുബേർ കാരയ്യത്ത്, താജുദീൻ ഇല്ലിക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios