ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ, റോഡ് ഉപരോധിക്കുന്നു ; മൃതദേഹം മാറ്റാൻ സമ്മതിക്കില്ലന്ന് സമരക്കാർ

ആർ.ഡി.ഒയും എസിപിയും സ്ഥലത്തെത്താതെ മൃതദേഹം വിട്ടുനൽകില്ലന്ന നിലപാടിലാണ് പ്രതിഷേധക്കാർ. കട്ടപ്പന നഗരത്തിൽ ഒന്നു മുതൽ വൈകിട്ട് അഞ്ചു വരെ ഹർത്താൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

Investor suicide in front of bank protesters blocking road not agree to move dead body on 12 december 2024

ഇടുക്കി: കട്ടപ്പന റൂറൽ കോ-  ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ  ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. നഗരത്തിൽ റോഡ് ഉപരോധം ആരംഭിച്ചു. കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ മരിച്ച സംഭവത്തിലാണ് പ്രതിഷേധം. ആർ.ഡി.ഒയും എസിപിയും സ്ഥലത്തെത്താതെ മൃതദേഹം വിട്ടുനൽകില്ലന്ന നിലപാടിലാണ് പ്രതിഷേധക്കാർ. കട്ടപ്പന നഗരത്തിൽ ഒന്നു മുതൽ വൈകിട്ട് അഞ്ചു വരെ ഹർത്താൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിജെ.പി - കോൺഗ്രസ് -വ്യാപാരി വ്യവസായി സംയുക്തമായാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ആർ.ഡി ഒ സ്ഥലത്തെത്താതെ മൃതദേഹം വിട്ടു നൽകിയില്ലന്നും ബാങ്ക് പ്രസിഡന്റിനെ  അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാർ. കട്ടപ്പന സി.ഐയുമായുള്ള ചർച്ചയിൽ മേഖലയുടെ ചുമതല വഹിക്കുന്ന പീരുമേട് ഡിവൈ.എസ്.പി സ്ഥലത്തെത്താമെന്ന് പറഞ്ഞെങ്കിലും സമരക്കാർ തൃപ്തരായില്ല. സ്ഥലത്ത് ഇപ്പോഴും വൻ പ്രതിഷേധം തുടരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം സ്ഥിതി ചെയ്യുന്നു.

കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ നടത്തുകയായിരുന്നു സാബു. ബാങ്കിന്റെ പടികൾക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ്  മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.  കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാർത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയിരുന്നു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കോളേജ് വിദ്യാർഥിനി പ്രസവിച്ചു, സ്കൂളിലെ ലാബിൽ വച്ച് പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ, റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios