തീയറ്ററിൽ സിനിമ കാണാനെത്തിയ സ്ത്രീകളെ മദ്യ ലഹരിയിൽ ശല്യം ചെയ്തു; എ.എസ്.ഐ പിടിയിൽ

സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടർന്ന് തീയറ്റർ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. 

intoxicated ASI harassed women inside a movie theatre and police called to the spot

തൃശ്ശൂർ: തീയറ്ററിൽ സിനിമ കാണാനെത്തിയ സ്ത്രീകളെ  മദ്യലഹരിയിൽ ശല്യപ്പെടുത്തിയ എ.എസ്.ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42) കാഞ്ഞാണിയിലെ സിനിമാ തിയ്യറ്ററിൽ നിന്ന് പൊലീസെത്തി പിടികൂടിയത്. 

വാടാനപ്പള്ളി സ്വദേശിയാണ് പിടിയിലായ എ.എസ്.ഐ രാഗേഷ്. സിനിമ കാണാനെത്തിയ സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തുന്നതായി പരാതികൾ വന്നതോടെ തിയ്യേറ്റർ ജീവനക്കാരാണ് പൊലീസിൽ അറിയിച്ചത്. പിടിയിലാവുമ്പോൾ ഇയാൾ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios