ജ്വല്ലറിയിൽ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് മറ്റൊരു മോഷണത്തിനിടെ പിടിയിൽ; തെളിവെടുപ്പ് നടത്തി

മൂന്ന് മാസം മുൻപ് 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ കൈനടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

inter state thief jewellery robbery case arrested in alappuzha

ആലപ്പുഴ: മുല്ലക്കലിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവുമായി തെളിവെടുപ്പ് നടത്തി. മധ്യപ്രദേശ് സ്വദേശി ധൻരാജ് യദുവംശിയെയാണ് ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്ന് മാസം മുൻപ് 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ കൈനടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും 6 ലക്ഷം രൂപ വില വരുന്ന സ്വർണം പൊതിഞ്ഞ ആഭരണങ്ങളുമാണ് പ്രതി മോഷ്ടിച്ചത്. മോഷണ ശേഷം കടന്നുകളഞ്ഞ പ്രതിയെ കൈനടിയിൽ നിന്നും മറ്റൊരു മോഷണ ശ്രമത്തിനിടെ കൈനടി പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് നഗരത്തിലെ മോഷണത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 

മധ്യപ്രദേശുകാരനായ പ്രതി ധൻരാജ് യദുവംശി 17 ആം വയസ് മുതൽ മോഷണക്കേസുകളിൽ പ്രതിയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും ചെങ്ങന്നൂരിലും മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതി മോഷ്ടിച്ച ആഭരണങ്ങള്‍ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ ഇത് കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ഇയാള്‍ക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 


ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios