ചെക്ക് പോസ്റ്റിൽ നിർത്തിയ സ്വകാര്യ ബസിലെ ഒരു യാത്രക്കാരനിൽ സംശയം; വിശദ പരിശോധനയിൽ കണ്ടെടുത്തത് എംഡിഎംഎ

സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയാണ് എംഡഎംഎ കണ്ടെടുക്കുന്നതിലേക്ക് എത്തിയത്. 

inter state private bus from bengaluru stopped at check post and suspicion on a passenger lead to search

കണ്ണൂർ: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്ന് 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലായിരുന്നു സംഭവം. യുവാവിനെ എക്സൈസുകാർ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് വരിയായിരുന്ന ബസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് അപ്രതീക്ഷിതമായി പിടിയിലായത്. 

വാഹനം എക്സൈസ് ചെക്ക് പോസ്റ്റിൽ നിർത്തിയ ശേഷം അധികൃതർ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ വിശദമായി പരിശോധിച്ചത്. എംഡിഎംഎ കടത്തുകയാണെന്ന് ബോധ്യപ്പെട്ടതോടെ അറസ്റ്റ് ചെയ്തു. കണ്ണൂർ ചേലോറ സ്വദേശി റഹീസ് (37) ആണ് കുടുങ്ങിയത്. പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിത്ത് സിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ് കെ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശികുമാർ കെ, പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ ശ്രീനാഥ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എൻ.സി, റിജു.എ.കെ, സുബിൻ എം, ധനുസ് പൊന്നമ്പത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോജൻ പി.എ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios