ഒഴിപ്പിച്ച ഉടമ തന്നെ പുതിയ കട നൽകി, ഇത് ഷീലയുടെ പോരാട്ടത്തിന്റെ പുതിയ 'ഷീ സ്റ്റൈൽ', ബ്യൂട്ടി പാർലർ തുറന്നു!

ആറ് മാസത്തോളമായി അടഞ്ഞുകിടന്ന ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു

Inspiring story of a Beauty parlour owner sheela sunny  from Chalakudy ppp

ചാലക്കുടി: ആറ് മാസത്തോളമായി അടഞ്ഞുകിടന്ന ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു.  വ്യാജ ലഹരി കേസിൽ അന്യായ തടങ്കലിൽ 72 ദിവസം കിടന്ന ഷീല സണ്ണിയുടെ ബ്യൂട്ടി പാർലർ ആറ് മാസത്തോള്ളമായി പുട്ടിയിട്ടിരിക്കുകയായിരുന്നു. ഷീ സ്റ്റൈൽ എന്ന പഴയ  പേര് തന്നെയാണ് പുതിയ കടയ്ക്കും ഷീല നൽകിയിരിക്കുന്ന പേര്. 

മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് ബ്യുട്ടി പാർലർ വീണ്ടും തുറക്കാൻ ഷീലയ്ക്ക് സഹായം നൽകിയത്. ലഹരി കേസിൽ അറസ്റ്റിലായതോടെ  കടമുറി ഒഴിയാൻ അവശ്യപ്പെട്ട ഉടമ തന്നെയാണ് കുടുതൽ സൌകര്യങ്ങളുള്ള മറ്റൊരു മുറി ബ്യുട്ടി പാർലറിനായി നൽകിയത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫാണ് ബ്യുട്ടി പാർലർ ഉദ്ഘാടനം ചെയ്യതത്. 

കുടുംബത്തിൻറെയും സാമൂഹിക സംഘടനകളുടെയും പിന്തുണയാണ് തിരിച്ചുവരവിന് കാരണമായതെന്ന് ഷീല സണ്ണി പറഞ്ഞു. വ്യാജ എൽ എസ് ഡി സ്റ്റാമ്പ് തൻറെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതി അരാണെന്ന് അറിയണമെന്നും നിയമപോരട്ടവുമായി മുൻപോട്ട് പോകുമെന്നും ഷീല സണ്ണി പറയുന്നു. എത്രയും പെട്ടന്ന് അത് തെളിയുമെന്നാണ് വിശ്വാസമെന്നും ഷീല പറഞ്ഞു. നമ്മൾ തെറ്റ് ചെയ്തിട്ടിലെങ്കിൽ ആരെയും പേടിക്കണ്ട അവശ്യമില്ലെന്നും എത് പ്രതിസന്ധിയെയും നമ്മുക്ക് അതിജീവിക്കാമെന്നും ഷീല സണ്ണി പറയുന്നു. 

Read more: 'ആരും തട്ടിക്കൊണ്ടുപോകാതെ നോക്കണമെന്നാണ് ഭർത്താവ് പറയുന്നത്', ചന്ദ്രികേച്ചി വലിയ സന്തോഷത്തിലാണെന്ന് ജിൻസി

കഴിഞ്ഞ ഫെബ്രുവരി 27 -നാണ് ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ സതീശനും സംഘവും എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വസ്തു എല്‍ എസ് ഡി അല്ലെന്ന് കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നിന്ന് പരിശോധനാ ഫലം പുറത്തുവന്നെങ്കിലും ഷീല 72 ദിവസം ജയില്‍ വാസം അനുഭവിച്ചു കഴിഞ്ഞിരുന്നു. തെറ്റുപറ്റിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതല്ലാതെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതിയെ ഇതുവരെ പിടികൂടാന്‍  ക്രൈംബ്രാഞ്ച് സംഘത്തിന്  കഴിഞ്ഞിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios