വേനലിലെ അമിതമായ ചൂടേറ്റ് ആലപ്പുഴയിൽ നൂറോളം വാഴകൾ ഒടിഞ്ഞു വീണു
ആദിക്കാട്ടുകുളങ്ങര 11-ാം വാർഡിൽ തടത്തി വിളഭാഗത്തായി തുണ്ടിൽ ദാവൂദിന്റെ കൃഷിയിടത്തിലെ കുലച്ച് വിളവെടുപ്പിന് പാകമായ വാഴകളാണ് ഒടിഞ്ഞു വീണത്...
ആലപ്പുഴ: വേനലിലെ അമിതമായ ചൂടേറ്റ് നൂറോളം വാഴകൾ ഒടിഞ്ഞു വീണു. ആദിക്കാട്ടുകുളങ്ങര 11-ാം വാർഡിൽ തടത്തി വിളഭാഗത്തായി തുണ്ടിൽ ദാവൂദിന്റെ കൃഷിയിടത്തിലെ കുലച്ച് വിളവെടുപ്പിന് പാകമായ വാഴകളാണ് ഒടിഞ്ഞു വീണത്. വേനലായതിനാൽ ഇവിടെ ജലക്ഷാമം രൂക്ഷമായിരുന്നതായും കൃഷിയിടത്തിൽ ആവശ്യമായ വെള്ളം എത്തിക്കാൻ കഴിയാതെ വാഴകൾ വാടി കൃഷി നാശത്തിനു കാരണമായതെന്നുമാണ് ദാവൂദ് പറയുന്നത്.