രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കേരള ലോട്ടറിക്ക് സമാന്തരമായി 'ഒറ്റയക്ക നമ്പര്‍' ലോട്ടറിയിൽ രണ്ട് പേർ പിടിയിൽ

ഏജൻസി ഉടമ പുറമറ്റം സ്വദേശി ബിനു, ചെറിയാൻ സഹായി അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. 

Illegal lottery sale two youth arrested one number lottery in thiruvalla

പത്തനംതിട്ട: തിരുവല്ല തോട്ടഭാഗത്ത് ഒറ്റയക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ലോട്ടറി കട ഉടമയും സഹായിയുമാണ് പിടിയിലായത്. സ്ഥാപനത്തിൽ നടത്തിയ റെയ്‍‍ഡിൽ പണം ഉൾപ്പെടെ പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടർന്നാണ് തോട്ടഭാഗത്തെ ബിഎസ്എ ലോട്ടറി ഏജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്. ഏറെക്കാലമായി ഒറ്റയക്ക ലോട്ടറി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ഇടപാടുകാരുടെ വിവരങ്ങൾ അടങ്ങിയ ഡയറിയും പണവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഏജൻസി ഉടമ പുറമറ്റം സ്വദേശി ബിനു, ചെറിയാൻ സഹായി അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. 

Also Read: 'ലോട്ടറിയിലൂടെ 15000 കോടിയുടെ വിറ്റ് വരവ്'; ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത്

സ്ഥാപനത്തിന്‍റെ കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിലെ ശാഖകളിലും പൊലീസ് പരിശോധന നടത്തി. ഭാഗ്യക്കുറികളിലെ അവസാനത്തെ മൂന്ന് അക്കങ്ങൾ സമാന്തരമായി ചൂതാട്ടിന് വെയ്ക്കും. ലോട്ടറി അടിക്കുന്ന ടിക്കറ്റിന്‍റെ അവസാന നമ്പരും ചൂതാട്ടിന് പണം വാങ്ങി പേപ്പറിൽ എഴുതി വെയ്ക്കുന്ന നമ്പരും ഒന്നായാൽ സമ്മാനം നൽകും. കൂടുതലും വാട്സ്ആപ്പ് മുഖേനയാണ് ഇടപാടുകൾ. സമാന്തര ലോട്ടറി തട്ടിപ്പ് മുൻപും കേരളത്തിൽ പിടികൂടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios