ജോലി കഴിഞ്ഞ് വന്ന ഭാര്യയെ ഇടവഴിയിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമം, കൊച്ചിയിൽ ഭർത്താവിന് 7 വർഷം തടവ് ശിക്ഷ
ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ഭാര്യ ലിസിയെ വീടിനടുത്തുള്ള ഇടവഴിയിൽവെച്ച് അരിവാൾകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്
കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 7 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം എരൂർ സ്വദേശി തങ്കച്ചനെയാണ് എറണാകുളം അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ഭാര്യ ലിസിയെ വീടിനടുത്തുള്ള ഇടവഴിയിൽവെച്ച് അരിവാൾകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. 2022 ഏപ്രിൽ മാസമായിരുന്നു സംഭവം.
ഷാജൻ സ്കറിയക്കെതിരെ കേസ്, മത വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചെന്ന പരാതിയിൽ നടപടി