'പാതയോരത്ത് താഴ്ന്നു കിടക്കുന്ന കേബിളുകള്‍'; കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ബിഎസ്എന്‍എല്ലിന്റെയും പ്രാദേശിക കേബിള്‍ സേവനദാതാക്കളുടെയും കേബിളുകളാണ് താഴ്ന്നു കിടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ. 

human rights commission orders kseb to remove untagged cables joy

കോഴിക്കോട്: പാതയോരത്ത് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ്  നടപടി.

കോഴിക്കോട് നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലെല്ലാം താഴ്ന്നു കിടക്കുന്ന കേബിളുകള്‍ പതിവു കാഴ്ചയാണെന്ന് കമ്മീഷന്‍ പറഞ്ഞു. കെഎസ്ഇബിയുടെ ഉടമസ്ഥതതയിലുള്ള പോസ്റ്റുകളില്‍ ബിഎസ്എന്‍എല്ലും സ്വകാര്യ കേബിളുകാരും ലൈന്‍ വലിക്കുന്നുണ്ട്. കെ. ഫോണ്‍ കേബിളുകള്‍ക്കും ഇതേ പോസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലിന്റെയും പ്രാദേശിക കേബിള്‍ സേവനദാതാക്കളുടെയും കേബിളുകളാണ് താഴ്ന്നു കിടക്കുന്നത്. കാല്‍നട, ഇരുചക്ര വാഹന യാത്രികരാണ് അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ഭിന്നശേഷിക്കാരുടെ സഞ്ചാരം തടഞ്ഞ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ഇളക്കി മാറ്റി

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ സഞ്ചാരം തടഞ്ഞ് നടപ്പാതകള്‍ തോറും കോഴിക്കോട് നഗരസഭ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നഗരസഭ ഇളക്കി മാറ്റി. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് നോട്ടീസയച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഗതാഗതത്തിനായി നടപ്പാത ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്ന് നഗരസഭാ സെക്രട്ടി കമ്മീഷനെ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി കൊച്ചി മെട്രോ റയിലുമായി ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവൃത്തിയാണ് ഇതെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.

'അവനെടുത്തത് 15 മിനിറ്റ്, ഞങ്ങൾക്ക് 30 സെക്കന്റ് നല്‍കൂ'; പ്രവീണിനെ അക്രമിക്കാനൊരുങ്ങി നാട്ടുകാർ 
 

Latest Videos
Follow Us:
Download App:
  • android
  • ios