പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു.
വടക്കഞ്ചേരി: വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പല്ലാറോഡ് മണി കുമാരൻ (കുമാരൻ മണി)യുടെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് പരുക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു.
അപകടത്തിൽ വൈദ്യുതി നിലച്ചത് മൂലം വൻ ദുരന്തം ഒഴിവായി. നാല് പേരാണ് ഈ സമയം പാടത്ത് കള വലിക്കാനുണ്ടായിരുന്നത്.
മൃതദേഹം ആലത്തൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ഇന്നലെ കാസർകോർ് സ്കൂൾ കോമ്പൌണ്ടിൽ മരം വീണ് മരിച്ച ആയിഷത്ത് മിൻഹയുടെ മൃതദേഹം സംസ്കരിച്ചു. അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിലാണ് മരം മുറിഞ്ഞ് വീണ് ആയിഷത്ത് മിന്‍ഹ മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പെര്‍ളാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
വണ്ണം കുറയ്ക്കാൻ കീ ഹോൾ സർജറി, ശസ്ത്രക്രിയ; യുവതി ഗുരുതരാവസ്ഥയിൽ, സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം
ഇന്നലെ വൈകുന്നേരമാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹ മരം ഒടിഞ്ഞ് ദേഹത്ത് വീണുണ്ടായ അപടത്തിൽ മരിച്ചത്. വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ഈ സമയത്ത് കുട ചൂടി വരികയായിരുന്ന ആയിഷത്ത് മിൻഹയുടെ ദേഹത്തേക്കാണ് മരം വീണത്.