പള്ളിയിലേയ്ക്ക് കുര്‍ബാനയ്ക്ക് പോകും വഴി ലോറിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വീട്ടില്‍ നിന്നും ചേലച്ചുവട് പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ഇടുക്കി: പള്ളിയില്‍ പോകുന്ന വഴി ലോറിയിടിച്ച് പരിക്കേറ്റ് വീട്ടമ്മ മരിച്ചു. ചെറുതോണി ചേലച്ചുവട് ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യ എല്‍സമ്മ (74) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ചേലച്ചുവട് പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോയപ്പോള്‍ പെരിയാര്‍വാലിയില്‍ വെച്ചാണു സംഭവം. പെരുമ്പാവൂരില്‍ നിന്നും വന്ന ഐഷര്‍ ലോറി എൽസമ്മയെ ഇടിക്കുകയായിരുന്നു. പരിക്കു പറ്റിയ ഇവരെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
READ MORE: രാസവസ്തുക്കൾ നിറച്ച ട്രക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം, സംഭവം ജയ്പൂരിൽ