ഉച്ച മൂന്നരയോടെ കോളിങ് ബെൽ കേട്ട് വാതിൽ തുറന്നു; മുഖംമൂടി ധരിച്ച് അപ്രതീക്ഷിത ആക്രമണം, സ്വർണവും പണവും കവർന്നു
52 വയസ്സുള്ള സുമതിയാണ് ആക്രമണത്തിനിരയായത്.
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു. 52 വയസ്സുള്ള സുമതിയാണ് ആക്രമണത്തിനിരയായത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ ഒരു ലക്ഷം രൂപയും കവര്‍ന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് അപ്രതീക്ഷിതെ ആക്രമണവും പകൽകൊള്ളയും.
വർക്കല ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തെ ഈ പാര്‍പ്പിട സമുച്ചയത്തിലാണ് മോഷണവും ആക്രമണവും. വൈകീട്ട് മൂന്നുമണിയോടെ കോളിംഗ് ബെൽ ശബ്ദം കേട്ടാണ് സുമതി വാതിൽ തുറന്നത്. ഉടനെ മുഖംമൂടി ധാരികളായ രണ്ടുപേര്‍ അകത്തുകയറി സുമതിയെ ആക്രമിച്ചു. തലയിലും നെറ്റിയിലും പരിക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സുമതിയുടെ മകൻ ശ്രീനിവാസൻ വീട്ടിലെത്തിയപ്പോഴാണ് തറയിൽ പരിക്കേറ്റ് കിടക്കുന്ന അമ്മയെ കണ്ടത്. അപ്പോഴേക്കും അഞ്ചു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നു. വർക്കല എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്നുണ്ട്. തമിഴ്നാട് ഈറോഡ് സ്വദേശികളായ സുമതിയും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസിക്കുകയാണ്. ഇവരെ കൂടാതെ മറ്റ് നാല് കുടുംബങ്ങൾ കൂടി പാര്‍പ്പിട സമുച്ചയത്തിലുണ്ട്.