'ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ, പിന്നിൽ വന്നു ഹോണടിക്കുന്നോ?' പൊലീസിനെ തല്ലി, പിടിയിലായി

സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് മർദിച്ചത്. ഹോണടിച്ചതിനെ ചൊല്ലിയായിരുന്നു മർദനം.

honking horn issue goons who question and beaten up police arrested in Trivandrum

തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് മർദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ഷമീറിന്‍റെ വാഹനത്തിന്‍റെ ഹോൺ അടിച്ചത് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്ന പ്രതികൾ ചോദ്യംചെയ്തതിനു ശേഷമാണ് മർദനം തുടങ്ങിയത്.

'ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ ആണ്, ഞങ്ങളുടെ പിന്നിൽ വന്നു ഹോൺ അടിക്കാൻ നീ ആരെടാ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. പ്രതികൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച്  പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. 

കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

'അച്ഛൻ നൽകാനുള്ള പണം വേണം', തക്കംനോക്കി മകനെ പറ്റിക്കാൻ കടയിൽ; ഫോണ്‍ വിളിക്കാൻ തിരിയവേ പണമെടുത്തോടി, പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios