ബസ്റ്റോപ്പില്‍ പണവും എടിഎമ്മും അടങ്ങിയ പേഴസ്; ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ
ഒടുവില്‍ സഞ്ജുഎ.ടി.എം കാർഡിലെ ലഭ്യമായ വിവരങ്ങൾ സഹിതം വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വിവരങ്ങൾ കൈമാറി. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് : വഴിയരികിൽ നിന്നും കളഞ്ഞ് കിട്ടിയ തുകയും വിലപിടിച്ച രേഖകളും എ ടി എം കാർഡ് അടങ്ങുന്ന പേഴ്സ് ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അത്താണി ജംഗ്ഷനിലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർ കൊങ്ങന്നൂർ സ്വദേശി പുളിശ്ശേരി കണ്ടി മീത്തൽ സഞ്ജുവിനാണ് ഞായറാഴ്ച രാത്രി 8 മണിയോടെ വെറ്റിലപാറ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് പേഴ്സ് കിട്ടിയത്. 6000 രൂപയും എ ടി എം കാർഡും പേഴ്സിലുണ്ടായിരുന്നു.
എന്നാല്‍ പേഴ്സില്‍ ഉടമ ആരെന്ന് കണ്ടെത്തുന്നതിനുള്ള വിലാസമൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ സഞ്ജുഎ.ടി.എം കാർഡിലെ ലഭ്യമായ വിവരങ്ങൾ സഹിതം വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വിവരങ്ങൾ കൈമാറി. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. വെറ്റിലപ്പാറ ആയിരംകണ്ടി സ്വദേശിയായ അഭിഷേകിന്റെതായിരുന്നു പേഴ്സെന്ന് തിരിച്ചറിഞ്ഞു.
പിന്നീട് വിവരം സഞ്ജു അത്തോളി പൊലീസിനെ അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാരുടെ സാന്നിധ്യത്തിൽ സഞ്ജു അഭിഷേകനിന് പേഴ്സ് കൈമാറി. കെ.എൽ. 70 ഡി 1431 ഇലക്ട്രിക്ക് ഓട്ടോ രാത്രിയിൽ മാത്രം സർവീസ് നടത്തുന്നയാളാണ് സഞ്ജു.സഞ്ജുവിന്റെ സത്യസന്ധതയെ പൊലീസും മറ്റ് ഓട്ടോ ഡ്രൈവർമാരും ചേർന്ന് അഭിനന്ദിച്ചു.
Read More : കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു