'മുടി ഡൈ ചെയ്ത് തരാമെന്ന് ഹോം നഴ്സ്, 2 പവന്‍റെ സ്വർണമാല ഊരി വെപ്പിച്ചു; കൊയിലാണ്ടിയിൽ പോയ യുവതി മുങ്ങി, കേസ്

രാഘവന്‍നായരുടെ ഭാര്യ ജാനു അമ്മക്ക് ഹോം നഴ്സ്  മുടി ഡൈ ചെയ്തു നല്‍കിയിരുന്നു. ഈ സമയത്ത് ജാനു അമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല ഇവര്‍ തന്ത്രപൂര്‍വം അഴിച്ചുവെപ്പിച്ചു.

Home nurse steals gold chain from employers house in kozhikode police booked case

കോഴിക്കോട്: വാര്‍ധക്യത്തെ തുടർന്ന് അവശതകളുള്ള ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് വയോധികയുടെ സ്വര്‍ണമാലയുമായി മുങ്ങിയതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്തുവരുന്ന പാലക്കാട് ചിറ്റൂര്‍ കൊടുമ്പ് സ്വദേശി മഹേശ്വരി(42)ക്കെതിരെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അസുഖബാധിതനായി കിടക്കുന്ന ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെയോടെ രാഘവന്‍നായരുടെ ഭാര്യ ജാനു അമ്മക്ക് ഹോം നഴ്സ്  മുടി ഡൈ ചെയ്തു നല്‍കിയിരുന്നു. ഈ സമയത്ത് ജാനു അമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല ഇവര്‍ തന്ത്രപൂര്‍വം അഴിച്ചുവെപ്പിച്ചു. ഡൈ മാലയില്‍ വീണാല്‍ അതിന്റെ നിറം മങ്ങും എന്ന് പറഞ്ഞാണ് മാല അഴിച്ചുവെപ്പിച്ചത്. എന്നാല്‍ അതിന് ശേഷം കൊയിലാണ്ടിയില്‍ പോയി അരമണിക്കൂറിനകം തിരിച്ചുവരാമെന്ന് പറഞ്ഞ മഹേശ്വരി പിന്നീട് തിരിച്ചെത്തിയില്ല.

പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാല നഷ്ടമായ വിവരം കുടുംബ അറിയുന്നത്. വീട്ടില്‍ വച്ചിരുന്ന പഴ്‌സില്‍ നിന്ന് 1000 രൂപയും നഷ്ടമായിട്ടുണ്ട്. മഹേശ്വരിയുടെ ആധാര്‍കാര്‍ഡും എതാനും വസ്ത്രങ്ങളും പരിശോധനയില്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More : 'സൈക്കിൾ യാത്രികനെ രക്ഷിക്കാൻ തെരുവ് നായയെ എറിഞ്ഞു, നായ 8 വയസുകാരനെ ഓടിച്ചു; പേവിഷയേറ്റ് ദാരുണാന്ത്യം

Latest Videos
Follow Us:
Download App:
  • android
  • ios