നോ പാർക്കിംഗ് ബോർഡിന് താഴെ വാഹനമിട്ടു, ചിത്രമെടുത്ത ഹോംഗാര്‍ഡിന്റെ പല്ല് അടിച്ചിളക്കി, 58കാരൻ അറസ്റ്റിൽ

നോ പാർക്കിംഗ് ബോർഡിന് താഴെ പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രമെടുത്ത ഹോം ഗാർഡിന് മർദ്ദനം. ഒളിവിൽ പോയ 58കാരൻ അറസ്റ്റിൽ

home guard attacked for taking photo of traffic violation 58 year old man arrested 1 January 2025

കല്‍പ്പറ്റ: വയനാട്ടിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ്  അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. 

സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ജില്ല സെക്ഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2024 നവംബര്‍ 25ന് രാവിലെയാണ് സംഭവം. 

ബാങ്കിൽ സ്വർണം പണയം വച്ച് മടക്കയാത്രയിൽ ബാഗ് സ്കൂട്ടറിൽ നിന്ന് കാണാതായി, യുവതിക്ക് രക്ഷകനായി ദേവദാസ്

നോ പാര്‍ക്കിംഗ് ബോര്‍ഡിന് താഴെ പാര്‍ക്ക് ചെയ്ത കെ.എല്‍. 12 എന്‍ 0787 നമ്പര്‍ സ്‌കൂട്ടറിന്റെ ഫോട്ടോ എടുത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹോം ഗാര്‍ഡിനെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് മുഖത്തടിക്കുകയും വണ്ടിക്ക് ഫൈന്‍ അടിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുകള്‍ വരിയിലെ പല്ല് ഇളകി പരിക്ക് പറ്റിയ ഹോം ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് പൊലീസ് അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios