ചേലക്കരയിലെ ക്ഷേത്ര കോമരത്തിനെതിരെ ഹിന്ദു ഐക്യവേദി, 'വെളിച്ചപ്പാട് വീടുകളിൽ വരുമ്പോൾ അരമണി ധരിക്കുന്നില്ല'

'ദേവസ്വരൂപം പൂർണ്ണമാകണമെങ്കിൽ അരമണി, വാൾ, ചിലമ്പ്, പട്ട് എന്നിവ ധരിക്കേണ്ടതുണ്ട്'

Hindu Aikya Vedi against chelakkara anthimahakalan kavu temple Oracle asd

തൃശൂർ: ചേലക്കര അന്തിമഹാകാളൻ കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് അരമണി ധരിക്കുന്നില്ലെന്നുള്ള ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. അന്തിമഹാകാളന്റെ പ്രതിരൂപമായ കോമരം വേലയുടെ ഭാഗമായി ദേശപറ സ്വീകരിക്കാൻ വിവിധ ദേശ വീടുകളിൽ വരുമ്പോൾ അരമണി ധരിക്കാത്തതിനാലാണ് പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. ദേവസ്വരൂപം പൂർണ്ണമാകണമെങ്കിൽ അരമണി, വാൾ, ചിലമ്പ്, പട്ട് എന്നിവ ധരിക്കേണ്ടതുണ്ട്. ഇക്കാര്യം ക്ഷേത്രം തന്ത്രിയും നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനാൽ  ഭക്തരുടെ പരാതി കോടതി വരെ എത്തിയിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് നടത്തിയ പ്രശ്നം വെപ്പിലും ദേവാംശ പൂർണ്ണതക്ക് അരമണിയുടെ പ്രധാന്യം വെളിപ്പെട്ടിരുന്നു. എന്നിട്ടും  അരമണി ധരിക്കാൻ കോമരത്തോട് ദേവസ്വം ബോർഡ് നിർദ്ദേശിച്ചില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം.

സംഭവം അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ, ബാഗ് കണ്ട് സംശയം തോന്നി! ഷൊർണൂരിലെ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്

കാലങ്ങളായുള്ള ആചാരം മുൻ വെളിച്ചപ്പാടിന്റെ രോഗാവസ്ഥയിലാണ് പാലിക്കാതെ വന്നത്. തുടർന്ന് വന്ന  കോമരവും പറയെടുപ്പ് സമയത്ത് അരമണി ധരിക്കാതെ വന്നപ്പോഴാണ് ഭക്തരിൽ പ്രതിഷേധത്തിനിടയാക്കിയത്. തൂക്കമുള്ള അരമണി ധരിച്ച് നടക്കുന്നതിനുള്ള ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ താരതമ്യേന കനം കുറഞ്ഞ അരമണിയെങ്കിലും ധരിച്ച് പൂർണ്ണ ദേവസ്വരൂപത്തോടു കൂടി വീടുകളിൽ എത്തേണ്ടതാണെന്നും ആയതിന് വേണ്ട അരമണി നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ തയ്യാറാണെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ  അറിയിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എൻ സുകുമാരൻ , ട്രഷറർ രവീന്ദ്രൻ വില്ലടത്ത് , തലപ്പിള്ളി താലൂക്ക് സംഘടന സെക്രട്ടറി എം ജി സതീഷ് ആചാര്യ , രവി പൂവ്വത്തിങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ക്കമുള്ള അരമണി ധരിച്ച് നടക്കുന്നതിനുള്ള ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ താരതമ്യേന കനം കുറഞ്ഞ അരമണിയെങ്കിലും ധരിച്ച് പൂർണ്ണ ദേവസ്വരൂപത്തോടു കൂടി വീടുകളിൽ എത്തേണ്ടതാണെന്നും ആയതിന് വേണ്ട അരമണി നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ തയ്യാറാണെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ  അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios