ആട് ഫാം തുടങ്ങുന്നതിനെടുത്ത വീട്, 14 ചെറിയ കുപ്പികളിലായി മണ്ണിൽ കുഴിച്ചിട്ട 'രഹസ്യം'; പുറത്തെടുത്ത് എക്സൈസ്
സംഭവത്തിൽ എറണാകുളം വൈപ്പിൻ സ്വദേശികളായ കൈതവളപ്പിൽ ജോമോൻ, പുതിയ നികത്തിൽ അജിത്, തിട്ടെതറയിൽ ആഷിഷ്, കരോത്ത് അഖിൽ, കല്ലുമട്ടത്തിൽ ആഷിഷ് എന്നിവരാണ് പിടിയിലായത്
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഹാഷിഷ് ഓയിലും വാടക വീടിനുള്ളിൽ നിന്ന് എംഡിഎംഎയും എക്സൈസ് നർകോട്ടിക് വിഭാഗം പിടികൂടി. പൂപ്പാറ ചെമ്പാലയിൽ എറണാകുളം സ്വദേശികളായ യുവാക്കൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 14 ചെറിയ കുപ്പികളിലായി നിറച്ച 40 ഗ്രാം ഹാഷിഷ് ഓയിൽ വീടിനു മുൻപിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
മൊബൈൽ ചാർജറിലും വീടിന്റെ വയറിങ്ങിന് ഉള്ളിലും ഒളിപ്പിച്ച നിലയിഷൽ 10 ഗ്രാം എംഡിഎംഎയും കണ്ടെത്തി. സംഭവത്തിൽ എറണാകുളം വൈപ്പിൻ സ്വദേശികളായ കൈതവളപ്പിൽ ജോമോൻ, പുതിയ നികത്തിൽ അജിത്, തിട്ടെതറയിൽ ആഷിഷ്, കരോത്ത് അഖിൽ, കല്ലുമട്ടത്തിൽ ആഷിഷ് എന്നിവരാണ് പിടിയിലായത്. നാല് ദിവസം മുൻപാണ് ആട് ഫാം തുടങ്ങുന്നതിനെന്ന പേരിലാണ് ഇവർ വീട് വാടകയ്ക്ക് എടുത്തെന്ന് എക്സൈസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം