Asianet News MalayalamAsianet News Malayalam

'ചോരക്കുഴി'യിൽ വീണ്ടും അപകടം, കാര്‍ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിൽ ഇടിച്ചു; മുത്തച്ഛനും കൊച്ചുമകളും മരിച്ചു

ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു

grand father and child dies after car hit on tourist bus in MC road kochi accident
Author
First Published Oct 6, 2024, 6:56 PM IST | Last Updated Oct 6, 2024, 6:57 PM IST

കൊച്ചി : എം.സി. റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു. തങ്കച്ചന്‍ (70), എസ്തര്‍ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്തറിന്റെ അച്ഛനുമായ എബിയും ഭാര്യ ട്രീസയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണ്. മകനും മരുമകളും ഗുരുതരാവസ്ഥയിലാണ്. വൈകീട്ട് 3.50 ഓടെ എം.സി. റോഡില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.  

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios