സംശയം തോന്നുന്ന ഒന്നും ബാഗിലില്ല; തിരിച്ചിട്ടും മറിച്ചിട്ടും നോക്കി, ആകെ ഒരു നെബുലൈസർ മാത്രം; ഒടുവിൽ...
ബാഗേജ് പരിശോധിച്ചപ്പോൾ സംശയം തോന്നി നെബുലൈസർ അഴിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.
കൊച്ചി: നെബുലൈസറിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. അബുദാബിയിൽ നിന്ന് വന്ന മുംബൈ സ്വദേശി ഷോലിബ് അയൂബാണ് 189 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് പരിശോധിച്ചപ്പോൾ സംശയം തോന്നി നെബുലൈസർ അഴിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.
ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തത്. കാസർകോട് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വർണം രൂപം മാറ്റി കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്ന് വന്ന ഇവരിൽ നിന്ന് സിൽവർ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിൻ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 866 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. സോക്സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...