പെട്ടിയിൽ 12 കുഞ്ഞുടുപ്പുകൾ, പരിശോധന കഴിഞ്ഞ് കൂളായി പുറത്ത്, പക്ഷേ പൊലീസ് തടഞ്ഞുനിർത്തിയപ്പോൾ കണ്ടത്!
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രങ്ങളുടെ ബട്ടണില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷ്റത്താണ് പിടിയിലായത്.
സ്വര്‍ണം കടത്തിയ രീതിയാണ് വിചിത്രം. കുട്ടികളുടെ ഉടുപ്പിന്‍റെ ബട്ടണുകളിലാണ് ഈ സ്വര്‍ണം തയ്പ്പിച്ചുവെച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ നിറം മാറ്റുകയും ചെയ്തു. 12 വസ്ത്രങ്ങളിലാണ് സ്വര്‍ണ ബട്ടണുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. 235 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവിനെ പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് ഇയാള്‍ വ്യക്തമാക്കി്യിട്ടില്ല.കൊണ്ടോട്ടി പൊലീസിന്‍റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.