വീട് വെയ്ക്കാന്‍ വനം വകുപ്പിന്റെ തേക്ക് തടി വാങ്ങാം; വില്‍പന 25 മുതൽ

ഒരാള്‍ക്ക് പരമാവധി അഞ്ച് ക്യുബിക് മീറ്റർ തേക്ക് തടിയാണ് ഗവ: തടി ഡിപ്പോയിൽ നിന്നും നേരിട്ട് ലഭിക്കുന്നത്.

Get teak wood from forest department depot directly as the sale start from next week afe

കൊല്ലം: ഗാർഹിക ആവശ്യങ്ങൾക്കുള്ള തേക്ക് തടിയുടെ ചില്ലറ വിൽപന വനം വകുപ്പിന്റെ  തിരുവനന്തപുരം തടി വില്പന ഡിവിഷന് കീഴിലെ കുളത്തൂപ്പുഴ ഗവ: തടി ഡിപ്പോയിൽ ആരംഭിക്കുന്നു  ജനുവരി 25 മുതലായിരിക്കും വിൽപനയെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി അഞ്ച് ക്യുബിക് മീറ്റർ തേക്ക് തടിയാണ് ലഭിക്കുന്നത്.

വീട് നിർമ്മിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതിപത്രം, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവ ആവശ്യമാണ്. രാവിലെ പത്ത് മണി  മുതൽ വൈകുന്നേരം അഞ്ച് മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുളത്തൂപ്പുഴ ഗവ: തടി ഡിപ്പോയിൽ നിന്നും തേക്ക് തടി നേരിട്ട് വാങ്ങാമെന്നാണ് അറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios