കേരളത്തിൽ നിന്നെത്തിയ 2 ലോറികൾ കന്യാകുമാരിയിൽ പിടിയിൽ, മലയാളികൾ അടക്കം 9 പേർ അറസ്റ്റിൽ, എത്തിച്ചത് മാലിന്യം 

മൂന്ന് മലയാളികൾ അടക്കം 9 പേരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു 

garbage lorry from kerala seized in Kanyakumari while dumping waste 9 arrested

കന്യാകുമാരി : കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ. മൂന്ന് മലയാളികൾ അടക്കം 9 പേരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ, ജയപ്രകാശ്, സൈൻറോ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ 5 തമിഴ്നാട് സ്വദേശികളും ഒരു അസം സ്വദേശിയും ഉൾപ്പെടുന്നു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും എതിരെ കേസെടുത്തു. 

ജയേട്ടൻ എനിക്ക് ജ്യേഷ്ഠൻ, അനിയനെപ്പോലെ ചേർത്തുപിടിക്കുമായിരുന്നു; മനമുരുകി മോഹൻലാൽ

നേരത്തെ കേരളത്തിൽ നിന്നുളള ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയെടുത്തിരുന്നു. കേരളത്തിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രൈബ്യൂണൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യിപ്പിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഇതുണ്ടാകരുതെന്ന് ആവർത്തിക്കുന്നതിനിടെയാണ് കന്യാകുമാരിയിൽ നിന്നും മാലിന്യങ്ങളുമായെത്തിയ ലോറി പിടിച്ചത്.  

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios