പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌, 1050 രൂപയുടെ കിറ്റ് 1,833 തൊഴിലാളികൾക്ക് ലഭിക്കും

ഓണത്തിന് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നൽകുന്നുണ്ട്‌.

free onam kit to be provided to estate employees says finance minister kn balagopal

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്‍റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1833 തൊഴിലാളികൾക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ്‌ ലഭിക്കുന്നതെന്ന്‌ മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ്‌ സപ്ലൈകോ മുഖാന്തരം തൊഴിലാളികൾക്ക് ലഭ്യമാക്കും.

ഓണത്തിന് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നൽകുന്നുണ്ട്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക്‌ 900 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിൽ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ്‌ കോർപറേഷന് നൽകിയത്‌.

കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപ അനുവദിച്ചിരുന്നു പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. ഓഗസ്റ്റ് ആദ്യ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. 

Read More : ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, സെപ്തംബർ 8ന് ശക്തമായ മഴ

Latest Videos
Follow Us:
Download App:
  • android
  • ios