മുൻവൈരാഗ്യം, ആലപ്പുഴയിൽ അയൽവാസിയെ സുഹൃത്തുക്കളുമായി ചെന്ന് വെട്ടി, പാരകൊണ്ട് തലക്കടിച്ചു; 4 പേർ അറസ്റ്റിൽ

പിടിയിലായ പ്രതികൾ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.

four youths arrested for attacking neighbour in alappuzha

ആലപ്പുഴ: ആലപ്പുഴയിൽ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിൽ നാല് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കരളകം വാർഡിൽ കണ്ടത്തിൽ വീട്ടിൽ ഷാജിയെയാണ് അയൽവാസികളായ രണ്ട് യുവാക്കളും അവരുടെ രണ്ട് കൂട്ടുകാരും ചേർന്ന് പാരയ്ക്ക് തലയ്ക്കടിച്ചും മുഖത്ത് വെട്ടിയും പരിക്കേൽപ്പിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഷാജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചുങ്കം നടുചിറയിൽ ശ്രീജിത്ത് (33), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ സുമേഷ് (22), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ വൈശാഖ് (20), കൊറ്റംകുളങ്ങര വാർഡിൽ നടുവിലെ മുറിയിൽ ആദിൽ (21) എന്നിവരാണ് പിടിയിലായത്. 

പിടിയിലായ പ്രതികൾ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു. നോർത്ത് സി. ഐ എം. കെ. രാജേഷിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ ജേക്കബ്, ദേവിക, സജീവ്, സീനിയർ സി. പിഒമാരായ ഗിരീഷ്, ഹരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Read More : പിടിയിലായപ്പോൾ രക്ഷപ്പെട്ടത് പൊലീസുകാരുടെ മുഖത്ത് കറിയൊഴിച്ച്, പേരിലുള്ളത് 29 കേസ്; 28കാരൻ അറസ്റ്റിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios