ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം

നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം.

four-year-old boy met a tragic end when a concrete slab collapsed while he was swinging

തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് േകാണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.  നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്.

കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

മുഖ്യമന്ത്രി കയ്യൊഴിഞ്ഞു, എൻസിപിയിൽ മന്ത്രിമാറ്റം, എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

 

Latest Videos
Follow Us:
Download App:
  • android
  • ios