കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു

കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. തെരുവ് നായ, കീരി എന്നിവയുടെ കടിയിലൂടെയാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്. 

Four cows died due to rabies

കോഴിക്കോട്: കൊയിലാണ്ടിയിലെ അരിക്കുളം പഞ്ചായത്തില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു. കാളിയത്ത്മുക്ക് പൂതേരിപ്പാറ എന്ന പ്രദേശത്താണ് സംഭവം. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. തെരുവ് നായ, കീരി എന്നിവയുടെ കടിയിലൂടെയാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്. 

അതുകൊണ്ട് തന്നെ തുറന്ന സ്ഥലങ്ങളില്‍ പശുവിനെ കെട്ടരുതെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശുക്കളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവരോട് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം എം സുഗതന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ ക്ഷീര കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

സഹികെട്ട് കുടുംബങ്ങൾ നാടു വിട്ടു, കടകളും ഹോട്ടലുകൾ പൂട്ടി; എല്ലാത്തിനും കാരണം ഒരേയൊരു റോഡ്, ആര് നന്നാക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios