'കടലുണ്ടിയിൽ കയർ പിരിച്ചു, ബേപ്പൂരിൽ ഉരു നിർമാണം പഠിച്ചു', വിദേശികളടങ്ങുന്ന ബ്ലോഗർമാർ ഇനി വയനാട്ടിലേക്ക്

കോഴിക്കോടൻ കാഴ്ചകൾ കൺകുളുർക്കെകണ്ട് ബ്ലോഗർമാർ മടങ്ങി 

foreign bloggers Kerala Blog Express go to Wayanad ppp

കോഴിക്കോട്:  കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമ്മാണം പഠിച്ചും ബ്ലോഗർമാർ കോഴിക്കോടിന്റെ വിനോദസഞ്ചാര വൈവിധ്യം അടുത്തറിഞ്ഞു. കോഴിക്കോടിന്റെ സുന്ദരദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശികളടക്കമുള്ള ബ്ലോഗർമാർ കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി രാവിലെയാണ് ജില്ലയിൽ പര്യടനം തുടങ്ങിയത്. 

19 രാജ്യങ്ങളിൽ നിന്നുള്ള 25 ബ്ലോഗർമാരാണ് യാത്രാ സംഘത്തിലുള്ളത്.  കടലുണ്ടിയിലാണ് ബ്ലോഗർമാർ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ മാതൃകാ പദ്ധതിയായ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റിലെ കയർ സൊസൈറ്റിയും നെയ്ത്തു കേന്ദ്രവും അവർ സന്ദർശിച്ചു. കയർ പിരിക്കൽ, നെയ്ത്ത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ബ്ലോഗർമാർ പങ്കുചേർന്നു. 

കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന, ലോക പ്രശസ്തി നേടിയ ബേപ്പൂരിലെ ഉരു നിർമ്മാണ ശാലയിലെ സന്ദർശനം ബ്ലോഗർമാർക്ക് വേറിട്ട അനുഭവമായി. പിന്നീട് മലബാർ സ്റ്റൈൽ കുക്കറി ഷോയും ആസ്വദിച്ച് ബ്ലോഗർമാർ വയനാട്ടിലേക്ക് യാത്ര തിരിച്ചു.  അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്, യു.കെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. 

foreign bloggers Kerala Blog Express go to Wayanad ppp

Read more: 'ചില്ലു പൊളിക്കേണ്ട ആവശ്യമില്ല- ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാം, ലൈക്ക് വാരാം'; കുറിപ്പുമായി കെഎസ്ആർടിസി

രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ്  ഇന്ത്യയിൽ നിന്നുള്ള ബ്ലോഗർമാർ. ജൂലൈ 13ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്‌ ഫ്ലാഗ് ഓഫ് ചെയ്താണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്രക്ക് തുടക്കമിട്ടത്. ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കാസർഗോഡ് അവസാനിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios