വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പാര്‍ക്കില്‍ പരിശോധന നടത്തി. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
മലപ്പുറം: പുന്നയൂര്‍ക്കുളം അണ്ടത്തോട് ജി.എം.എല്‍.പി സ്‌കൂളില്‍ നിന്ന് വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ 28ന് വളാഞ്ചേരിയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് യാത്ര പോയവരില്‍ 26 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പനി, ഛര്‍ദി, വയറിളക്കം, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പേര്‍ക്കുമുണ്ടായത്.
രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെയാണ് കൂടുതല്‍ പേര്‍ക്ക് പ്രശ്നങ്ങളുള്ളതായി അറിഞ്ഞത്. സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ഉള്ള വിഷബാധയാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
56 കുട്ടികളും അധ്യാപകരും അടക്കം തേടി 62 പേരാണ് യാത്ര പോയത്. പാലക്കാട്ടു നിന്നെത്തിയ വിദ്യാര്‍ഥി സംഘത്തിലെ 25 വിദ്യാര്‍ഥികള്‍ക്കും സമാനരീതിയില്‍ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. മലപ്പുറം ഡി.എം.ഒ, വടക്കേക്കാട് പൊലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി സ്‌കൂള്‍ പ്രധാനാധ്യാപിക അറിയിച്ചു. പാര്‍ക്കില്‍ നിന്നാണോ പുറത്തു നിന്നാണോ വിഷബാധയേറ്റതെന്ന് പരിശോധിച്ചു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വിഷബാധയേറ്റെന്ന് പറയുന്ന ദിവസം പാര്‍ക്കില്‍ 1200ല്‍ പരം ആളുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ 50ല്‍ താഴെ പേര്‍ക്ക് മാത്രമാണ് പ്രശ്നങ്ങളുള്ളതായി അറിഞ്ഞിട്ടുള്ളതെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പാര്‍ക്കില്‍ പരിശോധന നടത്തി. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
'വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പി, റോഡരികിലേക്ക് വന്ന് വീക്ഷിക്കും': ഇപി ജയരാജന്‍