'ആളിപ്പടര്‍ന്ന് തീ, പിന്നാലെ ഉയരത്തിൽ പുക'; കോഴിക്കോട് തെങ്ങ് വൈദ്യുതി ലൈനിൽ വീണ് തീപടര്‍ന്നു

രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ പിടിച്ചത്. 

Flaming fire followed by smoke on high Kozhikode coconut fell on power line and caught fire

കോഴിക്കോട്: മരുതോങ്കരയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു.  രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ പിടിച്ചത്. മരുതോങ്കര ബസ്റ്റോപ്പിന് മുന്നിൽ മൊയിലോത്ര റോഡിനോട് ചേർന്നാണ് സംഭവം. 

തെങ്ങ് വീണ് ലൈനിൽ കുടുങ്ങി നിന്ന് കുറച്ചുനേരം തെങ്കിൽ തീ ആളിക്കത്തി. പിന്നീട് ലൈൻ പൊട്ടി താഴെ വീണതോടെ വലിയ ഉയരത്തിൽ കറുത്ത പുകയും ഉയര്‍ന്നു. അപകട സമയം റോഡിൽ വാഹനങ്ങളോ ആളോ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios