അഴീക്കോട്  തീരത്ത് 'കിലുക്കം' വള്ളത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന, കണ്ടെത്തിയ ചെറുമീനുകൾക്ക് രക്ഷ!

ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്

Fishing boat raid small fishes caught in thrissur coastal area fisheries officers asd

തൃശൂർ: അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന്  ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇക്ബാലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വള്ളം. 10 സെന്‍റീമീറ്ററിൽ താഴെ വലിപ്പമുള്ള 1200 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്.

കോഴിക്കോട്ടെ കടയിൽ ശർക്കരയിൽ മായം, കണ്ടെത്തിയത് റോഡമിൻ ബി; കോടതി വക വമ്പൻ പിഴ!

ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ഇതിന് പിഴയടക്കം ഈടാക്കും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ 'കിലുക്കം' വള്ളത്തിൽ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കുമെന്ന് വ്യക്തമാക്കി. വള്ളത്തിൽ കണ്ടെത്തിയ ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഈ മാസം 18 -ാം തിയതി ചാവക്കാട് എടക്കഴിയൂരിലും മീന്‍ കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. എടക്കഴിയൂര്‍ കടപ്പുറത്ത് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച മലപ്പുറം താനൂര്‍ സ്വദേശി അബ്ദുള്‍ ജലാലിന്റെ ഉടമസ്ഥതയിലുള്ള വി എസ് എം. 2 എന്ന വള്ളമാണ് അന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളത്തില്‍ 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള അഞ്ചു ടണ്‍ അയലക്കുഞ്ഞുങ്ങളും ഫിഷറീസ് അധികൃതര്‍ പിടികൂടിയിരുന്നു. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയതെന്നും പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ നിക്ഷേപിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ സുലേഖയുടെ നേതൃത്വത്തില്‍ മുനക്കടവ് കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് അന്ന് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്.

ഒന്നും രണ്ടുമല്ല! അഞ്ച് ടൺ, ബോട്ട് നിറഞ്ഞ് അയലക്കുഞ്ഞുങ്ങൾ; വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്, കനത്ത പിഴ

Latest Videos
Follow Us:
Download App:
  • android
  • ios