ആയിരം രൂപയുടെ മീനിന് വില 200, അയക്കൂറയും ആവോലിയും സുലഭം; മീനിന് റെക്കോര്‍ഡ് വിലത്തകർച്ച

മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാർക്കറ്റുകളിൽ എത്തിയതാണ് വില ഇടിയാനുള്ള കാരണം.

fish price decrease in kozhikode fish market

കോഴിക്കോട്: കോഴിക്കോട്ടെ(kozhikode) മാർക്കറ്റുകളിൽ അയക്കൂറയും ആവോലിയുമുൾപ്പെടെയുള്ള മീനുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ റെക്കോര്‍ഡ് വിലത്തകർച്ച. കിലോക്ക് ആയിരം രൂപ വരെയുണ്ടായിരുന്ന മീനുകൾ(Fish) കഴിഞ്ഞ ദിവസം  200ഉം 250ഉം രൂപയ്ക്കാണ് വിറ്റത്. മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാർക്കറ്റുകളിൽ(FishMarket) എത്തിയതാണ് വില ഇടിയാനുള്ള കാരണം.

കൂടാതെ പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം തുടങ്ങിയിടങ്ങളിലും മീൻ സുലഭമായി ലഭിച്ചതോടെ  വില കുത്തനെ ഇടിഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ വലിയ അയക്കൂറ കിലോയ്ക്ക് 600-700 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. വിഷുവിന്റെ സമയത്ത് 900 രൂപയ്ക്കായിരുന്നു ഒരു കിലോ അയ്ക്കൂറയ്ക്ക് വില. ഇപ്പോള്‍ 200 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

തൂത മീനിന് കിലോയ്ക്ക് 60 രൂപ മാത്രമാണ് ഉള്ളത്. ചെറിയ മീനുകള്‍ക്കൊക്കെ വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്.  400 രൂപയ്ക്ക് വിറ്റിരുന്ന ആവോലിക്ക് ഇപ്പോള്‍ 200 രൂപയ്ക്ക് താഴെയാണ് വിലയെന്ന് വ്യാപാരികള്‍ പറഞ്ഞു. മീനിന് വില കുറഞ്ഞതോടെ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios