ഇന്ത്യയിൽ തന്നെ ആദ്യം, ഗൂഗിൾ വാലറ്റിൽ ടിക്കറ്റും യാത്ര പാസും എടുക്കാം; സൗകര്യമൊരുക്കി കൊച്ചി മെട്രോ

ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതാണ് ഡിജിറ്റൽ വാലറ്റ്.

First in India  kochi metro tickets and travel Pass can be purchased in Google Wallet

കൊച്ചി: ഗൂഗിൾ വാലറ്റിൽ ടിക്കറ്റെടുക്കാനും യാത്രാ പാസ് ലഭ്യമാക്കാനും സൗകര്യമൊരുക്കി കൊച്ചി മെട്രോ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് മെട്രോ സർവീസിൽ ഗൂഗിൾ വാലറ്റ് സേവനം ഒരുക്കുന്നത്. ഗൂഗിൾ വാലറ്റ് സേവനം രാജ്യത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചി മെട്രോ പദ്ധതി അവതരിപ്പിച്ചത്. 

ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതാണ് ഡിജിറ്റൽ വാലറ്റ്. ഗൂഗിളുമായുളള സഹകരണത്തോടെയാണ് കൊച്ചി മെട്രോ റെയിൽ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നത്. നഗരഗതാഗത രംഗത്തെ ഡിജിറ്റൽ ചുമടുവയ്പ്പിൽ പ്രധാനപ്പെട്ടതാണിതെന്ന് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കൊച്ചിയിലെ പ്രുഡന്‍റ്  ടെക്നോളജീസാണ് സാങ്കേതിത സഹായം നൽകിയത്. സാധാരണക്കാ‍ർക്കും ഡിജിറ്റൽ വാലറ്റിന്‍റെ പ്രയോജനം എളുപ്പം മനസിലാകും വിധമാണ് കെ എംആർ എൽ പദ്ധതി തയാറാക്കിയിരിക്കുന്നത്. ടിക്കറ്റ് എടുക്കാനും ക്യാൻസൽ ചെയ്യാനും വാലറ്റിലൂടെ തന്നെ കഴിയും. 

ചില്ല് പാലത്തിലെ ചെളി കണ്ടപ്പോൾ സംശയം; ക്യാമറ നോക്കി കൈക്കൂപ്പി പോകുന്ന യുവാവ്, സിസിടിവിയിൽ നടുക്കുന്ന കാഴ്ചകൾ

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios