Asianet News MalayalamAsianet News Malayalam

മിണ്ടാപ്രാണിയോട് കാരുണ്യം; തീയിലകപ്പെട്ട പാമ്പിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ; വീഡിയോ ദൃശ്യങ്ങളിലേക്ക്...

 പാമ്പിനെ തീയിൽ നിന്ന് മാറ്റി അതിന്റെ ദേഹത്ത് വെള്ളമൊഴിച്ചു. അതിന് ശേഷം പാമ്പിനെ തിരികെ കാട്ടിലേക്ക് തിരികെ വിട്ടു. 
 

Firefighters rescued the snake caught in the fire sts
Author
First Published Feb 14, 2023, 2:24 PM IST | Last Updated Feb 14, 2023, 2:24 PM IST

തൃശൂർ: തീയിലകപ്പെട്ട പാമ്പിന് രക്ഷകരായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ. തീയിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, അതിന് കുടിക്കാൻ വെള്ളം കൂടി നൽകി ഉദ്യോ​ഗസ്ഥൻ. തൃശൂർ ജില്ലയിലെ അവിണിശ്ശേരി ചൂലൂർ അമ്പലത്തിനടുത്ത് രണ്ടര ഏക്കർ പറമ്പിൽ തീപ്പിടിച്ചപ്പോൾ അത് അണക്കുന്നതിനായി തൃശൂർ ഫയർ സ്റ്റേഷനിൽ നിന്നും എത്തിയതായിരുന്നു ഫയർ ഫോഴ്സ് അം​ഗങ്ങൾ. തീ കെടുത്തിയപ്പോഴാണ് കനലുകൾക്കിടയിൽ ഒരു മൂർഖൻ പാമ്പിനെ അവർ കണ്ടത്. പാമ്പിനെ തീയിൽ നിന്ന് മാറ്റി അതിന്റെ ദേഹത്ത് വെള്ളമൊഴിച്ചു. അതിന് ശേഷം പാമ്പിനെ തിരികെ കാട്ടിലേക്ക് തിരികെ വിട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios