മലപ്പുറത്ത് കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നിലവിളക്കിൽ നിന്ന് തീപടർന്നു - വീഡിയോ
ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന്റെ ദേഹത്തേക്ക് ചടങ്ങിനിടെ തീ ആളിപടർന്നു.
മലപ്പുറം: ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന്റെ ദേഹത്തേക്ക് ചടങ്ങിനിടെ തീ ആളിപടർന്നു. കരിങ്കാളി വേഷം കെട്ടി ആടുന്നതിനിടെ അടുത്തുള്ള നിലവിളക്കിൽ നിന്നും വേഷവിധാനങ്ങളിലേക്ക് തീ പടരുകയായിരുന്നു. തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പൊള്ളലേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയായിരുന്നു സംഭവം.
Read more: പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യണം; സിപിഎമ്മിന് കണ്ണൂർ കോർപറേഷന്‍റെ നോട്ടീസ്
അതേസമയം, മലപ്പുറം പുതുപൊന്നാനിയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാർ യാത്രികനായ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ഇയാളുടെ കൂടെ കാറിൽ ഉണ്ടായിരുന്ന ഇടുക്കി സ്വദേശികളായ അഞ്ച് പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ചരക്കു ലോറിയും പുതു പൊന്നാനി ഭാഗത്ത് രാവിലെ ആറ് മണിയോടെയാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.