വീട് പൊളിക്കവേ കോൺക്രീറ്റ് മേൽക്കൂരയ്ക്കടിയിൽ കാൽ കുടുങ്ങി; അതിഥി തൊഴിലാളിക്ക് രക്ഷകരായി ഫയർഫോഴ്സ്
ചിയ്യാരം സ്വദേശിയായ കുറുമാത്ത് രമേശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
തൃശ്ശൂർ: വീട് പൊളിക്കവേ കോൺക്രീറ്റ് മേൽക്കൂരയ്ക്കടിയിൽ കാൽ കുടുങ്ങിയ അതിഥി തൊഴിലാളിക്ക് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. അടാട്ട് പഞ്ചായത്ത് അമ്പലം കാവിൽ ആണ് സംഭവം. പൊളിച്ച് കൊണ്ടിരുന്ന വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയുടെ അടിയിൽ കാൽ അകപ്പെട്ട കൽക്കത്ത സ്വദേശിയായ ജസീറുദ്ദീൻ ഷേഖ് (32)നെയാണ് അതിസാഹസികമായി അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്.
ചിയ്യാരം സ്വദേശിയായ കുറുമാത്ത് രമേശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റ്റി.എസ്. ഷാനവാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ സജേഷ്, ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർമാരായ വിൽസൺ പി.ഒ, ജിബിൻ . ജെ, ശിവദാസൻ. കെ , സുധൻ . വി.എസ്, രമേശ് .വി, രാകേഷ്. ആർ എന്നിവരാണ് സാഹസിക രക്ഷാപ്രവർത്തനം നടത്തി അതിഥി തൊഴിലാളിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.
Read More : 9 വയസുകാരിക്ക് അപൂർവ രോഗം, ആമാശയത്തിൽ 127 സെമി നീളത്തിൽ 'ഹെയർ ബോൾ'; പുതു ജീവനേകി ആലപ്പുഴ മെഡിക്കൽ കോളേജ്