കള്ളക്കടല്‍ പ്രതിഭാസം: ഫൈബര്‍ വള്ളവും എന്‍ജിനും പാറയിൽ തട്ടി തകര്‍ന്നു, സംഭവം നന്തി മുത്തായം കടപ്പുറത്ത്
കരയില്‍ കയറ്റി വച്ചിരുന്ന ടി പി മറിയാസ് എന്ന വള്ളവും എന്‍ജിനുമാണ് പാറയില്‍ തട്ടി തകര്‍ന്നത്
കോഴിക്കോട്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. കോഴിക്കോട് നന്തി മുത്തായം കടപ്പുറത്ത് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് വെള്ളം കരയിലേക്ക് അടിച്ച് കയറുകയായിരുന്നു.
കരയില്‍ കയറ്റി വച്ചിരുന്ന ടി പി മറിയാസ് എന്ന വള്ളവും എന്‍ജിനും പാറയില്‍ തട്ടി തകര്‍ന്നു. താഴെ പുത്തലത്ത് സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. തകര്‍ന്ന എന്‍ജിന്‍ മുത്തായം കോളനിയിലെ ഷംസുവിന്റേതാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ പുതിയങ്ങാടി ബീച്ച് റോഡ്, നീരൊഴുക്കുംചാൽ, കക്കാടൻചാൽ തീരങ്ങളിലും റോഡുകളിലും വെള്ളം കയറി. സമീപത്തെ പാടങ്ങളിലും വെള്ളം കയറി. മഴയോ കാറ്റോ ഇല്ലാതെ തന്നെ തിരകൾ ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് കള്ളക്കടൽ. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരം കവർന്നെടുക്കുന്നതിനാലാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം